ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമായ വിഷയമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
ദില്ലി: ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമായ വിഷയമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ഉത്തര്പ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ചു.
ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ച് സിബിഐയോ പ്രത്യക സംഘമോ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 59 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇവരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയില്‍ ആണെന്നാണ് ആരോപണം. കൊലപാതകങ്ങളില്‍ ആശങ്ക പ്രകടിപിച്ച് യുഎന്‍ മനുഷ്യാവകാശ കമ്മീഷനും അടുത്തിടെ രംഗത്തെത്തിയിരുന്നു.
