പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാനുള്ള ബിൽ അതേപടി നിലനിർത്താനുള്ള ബിൽ ഇന്ന് ലോക് സഭ പരിഗണിക്കും. നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.
ദില്ലി: പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാനുള്ള ബിൽ അതേപടി നിലനിർത്താനുള്ള ബിൽ ഇന്ന് ലോക് സഭ പരിഗണിക്കും. നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ഈ ആവശ്യത്തോടുള്ള സർക്കാരിന്റെ പ്രതികരണം അനുസരിച്ച് ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കാമെന്നാണ് കോൺഗ്രസിൻറെയും ഇടതുപക്ഷത്തിൻറെയും നിലപാട്.
ഒന്പതാം പട്ടികയിൽ പെടുത്തിയാൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ വാദം. ബില്ലിലൂടെ ദളിത് പിന്തുണ വീണ്ടെടുക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെടുത്താനാണ് ഒമ്പതാം പട്ടിക എന്ന ആവശ്യം. ലോക് സഭയിൽ ബില്ല് പാസാകും. എന്നാൽ രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് പ്രധാനമാകും.
