നാട്ടകം പോളി ടെക്നിക്കില്‍ റാഗിങിനിരയായി ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയില്‍ നിന്ന് പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് വിജയകുമാര്‍ ഇന്ന് മൊഴിയെടുക്കും. റാഗിംഗിനെത്തുര്‍ന്ന് വൃക്ക തകരാറിലായ  വിദ്യാര്‍ത്ഥി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ നേരിട്ടെത്തിയാണ് കമ്മീഷന്‍ മൊഴിയെടുക്കുക. സംഭവവുമായി ബന്ധപ്പെട്ട്  പൊലീസ് കേസെടുത്തങ്കിലും പ്രതികളെ പിടികൂടുന്നതില്‍ വീഴ്ച്ച പറ്റിയെന്ന് ആരോപണമുയര്‍ന്നിരുന്നു. കട്ടപ്പന ഗവണ്‍മെന്റ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വിഷ്‍ണു പ്രസാദാണ് ക്രൂരമായ രാഗിങിന് ഇരയായത്.