സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; കണ്ണൂർ,കരുണ മെഡി.കോളേജ് കേസ് ഇന്ന് പരിഗണിക്കും

First Published 5, Apr 2018, 12:36 PM IST
sc to consider kannur karuna case today
Highlights
  • കണ്ണൂർ,കരുണ മെഡി.കോളേജ് കേസ് ഇന്ന് തന്നെ പരിഗണിക്കും
  • കേസ് മാറ്റിവയ്ക്കില്ലെന്ന് സുപ്രീംകോടതി
  •  സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി

ദില്ലി: കണ്ണൂർ, കരുണ മെഡിക്കൽ കോളജ്  കേസ് മാറ്റിവയ്ക്കണമെന്ന സംസ്ഥാന സർക്കാർ ഹർജി  സുപ്രീം കോടതി തള്ളി. കേസ് ഇന്ന് തന്നെ പരിഗണിക്കുമെന്ന് കോടതി. സർക്കാർ പാസാക്കിയ ബില്ല് നിയമാകാത്ത സാഹചര്യത്തിൽ കേസ്  പരിഗണിക്കാനാകും. കോടതി ഉത്തരവിൽ തീരുമാനമെടുക്കാൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിക്ക് എന്തധികാരമെന്ന് കോടതി.
 

loader