നാളെ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയ്ക്ക് മുന്നിലെത്തുന്നതിന് മുൻപ് അറസ്റ്റ് ചെയ്യാനാണ് ശ്രമം.
തിരുവല്ല: വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പിടിയിലാകാനുള്ള ഓർത്തഡോക്സ് സഭാ വൈദികർക്കായി അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. ഒന്നാം പ്രതി എബ്രഹാം വർഗീസിനേയും നാലാം പ്രതി ജെയ്സ് കെ ജോർജിനേയും അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘം ശ്രമങ്ങൾ സജീവമാക്കിയത്.
നാളെ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയ്ക്ക് മുന്നിലെത്തുന്നതിന് മുൻപ് അറസ്റ്റ് ചെയ്യാനാണ് ശ്രമം. അന്വേഷണ സംഘത്തിന്റെ റെയ്ഡ് ഇന്നും തുടരും. കീഴടങ്ങാനുള്ള സാധ്യത മുൻകൂർ ജാമ്യാപേക്ഷയോടെ ഇല്ലാതായ സാഹചര്യത്തിലാണ് നേരിട്ടുള്ള അറസ്റ്റിലേക്ക് ക്രൈംബ്രാഞ്ച് കടക്കുന്നത്. സുപ്രീം കോടതി ഉത്തരവ് വന്ന ശേഷം മതി കീഴടങ്ങൽ എന്ന നിലപാടിലാണ് വൈദികർ. അന്വേഷണ സംഘത്തിൽ നിന്നും ഓർത്തഡോക്സ് സഭാ നേതൃത്വത്തിൽ നിന്നും കീഴടങ്ങാൻ ശക്തമായ സമ്മർദ്ദമാണ് വൈദികർ നേരിടുന്നത്
