ദില്ലി: കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ പിനാകി ചന്ദ്രഘോഷ്, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേരള പത്രപ്രവര്‍ത്തക യൂണിയനുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ആണ് ഹാജരാകുന്നത്. കേരള ഹൈക്കോടതിയിലെ മീഡിയ റൂം അടച്ചിട്ടിരിക്കുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഹര്‍ജിയില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.