ദില്ലി: ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലെ സ്വകാര്യത സംബന്ധിച്ച കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഇന്ന് വാദം കേള്‍ക്കും. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് എന്നിവിടങ്ങളിലെ അനിയന്ത്രിതമായ സ്വാതന്ത്ര്യം മൗലിക അവകാശങ്ങളുടെ ലംഘനമാണോയെന്നാണ് സുപ്രീം കോടതി പരിഗണിക്കുക. സോഷ്യല്‍ മീഡിയയിലെ അനിയന്ത്രിത സ്വാതന്ത്ര്യം മൗലികാവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായേക്കും. വാട്‌സാപ്പിന് വേണ്ടി കപില്‍ സിബലും, ഫേസ്ബുക്കിന് വേണ്ടി കെ കെ വേണുഗോപാലും ഹാജരാകും.