ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കിയ ശേഷം സുപ്രീം കോടതി വിധിയെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്നാല്‍ തമിഴ്‌നാട്ടില്‍ കലാപം നടക്കും എന്ന് ചൂണ്ടിക്കാട്ടി, സത്യപ്രതിജ്ഞ തടയണം എന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്.
അതിനിടെ, പനീര്‍ശെല്‍വത്തിന് പരോക്ഷ പിന്തുണ നല്കുന്ന കേന്ദ്ര നിലപാട് ബിജെപി തുടരുകയാണ്. ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ നേരത്തെ ദില്ലിയില്‍ വന്ന് ഗുലാംനബി ആസാദ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ രഹസ്യമായി കണ്ടിരുന്നു എന്നും കോണ്‍ഗ്രസ്-ശശികല ധാരണയ്ക്ക് സാധ്യത കൂടുതലാണെന്നും ബിജെപി വിലയിരുത്തുന്നു.
