ഡിജിപിക്കും ചീഫ് സെക്രട്ടറിക്കുമെതിരായി കോടതി അലക്ഷ്യ നടപടി എടുക്കണമെന്നതടക്കമുള്ള സിബിഐയുടെ അപേക്ഷയാണ് കോടതി തള്ളിയത്.

ദില്ലി: ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം ബംഗാൾ സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. എന്തിനാണിത്ര തിടുക്കമെന്നാണ് ചീഫ് ജസ്റ്റിസ് സിബിഐ യോട് ചോദിച്ചത്. കേസ് വിശദമായി നാളെ പരിഗണിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

Read more: ചുണയുണ്ടെങ്കില്‍ അവര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ; കേന്ദ്രത്തെ വെല്ലുവിളിച്ച് മമത

തെളിവുകൾ നശിപ്പിച്ചതിന്റെ രേഖകൾ ഉണ്ടെങ്കിൽ അത് അടിയന്തരമായി സമര്‍പ്പിക്കാനും സിബിഐക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭആഷകൻ തുഷാര്‍ മേത്ത വാദിച്ചത്.

Web Exclusive : ബംഗാള്‍ തര്‍ക്കം സിബിഐക്ക് വെല്ലുവിളിയോ? ഇന്ന് സുപ്രീംകോടതിയില്‍ സംഭവിച്ചത്

സിബിഐ കോടതിയിൽ പറഞ്ഞത് 

  • ബംഗാളിൽ സുപ്രീംകോടതി വിധിയുടെ ലംഘനം 
  • അന്വേഷണം തടസപ്പെടുത്തുന്നു എന്ന് തുഷാര്‍ മേത്ത
  • അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുന്ന സാഹചര്യം
  • ഹര്‍ജി അടിയന്തരമായി പരിഗണിക്കണം.
  • തെളിവുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു
  • അന്വേഷണം മുന്നോട്ട് പോകണമെങ്കിൽ കോടതിയുടെ സഹായം വേണം 

സുപ്രീം കോടതിയുടെ മറുപടി

  • തെളിവ് നശിപ്പിച്ചതിന്റെ തെളിവുണ്ടെങ്കിൽ ഹാജരാക്കണം 
  • നാളെ പത്തരയ്ക്ക് തെളിവുകൾ കോടതിയിൽ നൽകണം
  • തെളിവ് ഹാരജാക്കിയാൽ ശക്തമായ നടപടി ഉണ്ടാകും
  • അപേക്ഷയിൽ കാര്യമായി ഒന്നും കാണുന്നില്ലെന്ന് കോടതി
  • കേസ് നാളെ പരിഗണിക്കാമെന്ന് കോ‍ടതി 

അതേസമയം സിബിഐ ആരോപണം അടിസ്ഥാന രഹിതമെന്നാണ് ബംഗാൾ സര്‍ക്കാറിന് വേണ്ടി ഹാജരായ മനു അഭിഷേഖ് സിങ്‍വി സുപ്രീംകോടതിയിൽ പറഞ്ഞത്. എല്ലാ വാദങ്ങളും നാളെ ആകാമെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി

Read More : സിബിഐ പോരിന് പിന്നില്‍ ശാരദാ കേസും; കമീഷ്ണര്‍ക്കെതിരെ അന്വേഷണം നടന്നത് അലോക് വര്‍മ്മയുടെ എതിര്‍പ്പ് മറികടന്ന്