മലപ്പുറം: മെഡിക്കല്‍ കോളെജ് കോഴ വിവാദത്തില്‍ പെട്ട് സംസ്ഥാന നേതൃത്വം ഉഴലുന്നതിനിടെ ബി ജെ പി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെയും അഴിമതി ആരോപണം. ബാങ്ക് ജോലിക്ക് വേണ്ടി ഒരാളില്‍ നിന്നും 10 ലക്ഷം രുപ കൈപ്പററി എന്ന ആരോപണത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ബി ജെ പി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില്‍ നാഥിന് എതിരെയാണ് ആരോപണം. ബാങ്ക് ജോലിക്കുള്ള റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മകന് വേണ്ടി 10 ലക്ഷം രുപ രശ്മി നാഥിന് നല്‍കിയെന്നാണ് മഞ്ചേരി സ്വദേശി ഔസേഫ് പൊലീസില്‍ പരാതി നല്‍കിയത്.

ബാങ്ക് ഓഫ് ബറോഡയുടെ മഞ്ചേരി ബ്രാഞ്ച് വഴി രശിമില്‍ നാഥിന്‍റ അകൗണ്ടിലേക്ക് 10 ലക്ഷം കൈമാറിയെന്നാണ് പരാതി. ഇക്കാര്യത്തെക്കുറിച്ച് ജില്ലാ നേതത്വത്തിന് ജില്ലാ കമ്മററി അംഗം ഒന്നര മാസം മുന്‍പു തന്നെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെ നിയമിക്കുകും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു

എന്നാല്‍ പാര്‍ട്ടി അന്വേഷണം നടക്കുന്നതിന് ഇടയിലാണ് ഔസേഫ് പൊലീസില്‍ പരാതി നല്‍കിത് . ഇക്കാര്യത്തില്‍ പൊലീസ് കേസെടുത്ത് അനവഷണം തുടങ്ങിയിട്ടുണ്ട്
അതിനിടെ പരാതിക്കാരനുമായി ചര്‍ച്ച ചെയ്തു കേസ് ഒത്തുതീര്‍പ്പാനാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

സംസ്ഥാന നേതൃത്വം തന്നെകോഴ വിവദത്തില്‍പ്പെട്ട് നില്‍ക്കുന്നതിനിടെ മലപ്പുറത്തെ ജില്ലാ ഘടകത്തിലുണ്ടായിരിക്കുന്ന അഴിമതി ആരോപണം
പാര്‍ട്ടിയെ കൂടതല്‍ പ്രതിസന്ധിലാക്കുമെന്നുറപ്പ്.