ആണ്‍,പെണ്‍ എന്നതിന് പകരം വിദ്യാര്‍ത്ഥി എന്നാണ് സ്കൂള്‍ ഉപയോഗിച്ച് വരുന്നത്

ലണ്ടന്‍:താല്‍പ്പര്യമെങ്കില്‍ സ്കൂള്‍ യൂണിഫോമായി ആണ്‍കുട്ടികള്‍ക്കും പാവാട തെരഞ്ഞെടുക്കാമെന്ന് സ്കൂള്‍. ഇംഗ്ലണ്ടിലെ പ്രമുഖ സ്വകാര്യ സ്കൂളായ അപ്പിന്‍ഹാമാണ് പുതിയ തീരുമാനവുമായി ശ്രദ്ധ നേടുന്നത്. 

ആണ്‍,പെണ്‍ എന്നതിന് പകരം വിദ്യാര്‍ത്ഥി എന്നാണ് സ്കൂള്‍ ഉപയോഗിച്ച് വരുന്നത്. തങ്ങള്‍ ഈ വസ്ത്രത്തിലൂടെ സ്വയം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നെന്ന് പറയുന്ന ഏത് വിദ്യാര്‍ത്ഥിയെയും ആ വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കുമെന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ റിച്ചാര്‍ഡ് മലോനി സണ്‍ഡേ ടൈംസിനോട് പറഞ്ഞു.

1584ല്‍ നിര്‍മ്മിതമായ സ്കൂളാണ് അപ്പിന്‍ഹാം.അപ്പിന്‍ഹാമില്‍ പഠിച്ച ബ്രിട്ടീഷ് ടെലിവിഷന്‍ ഡോക്ടര്‍ ക്രിസ്ത്യന്‍ ജെസെന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഹെ‍ഡ്മാസ്റ്റര്‍ റിച്ചാര്‍ഡ് മലോനി.തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സ്കൂളില്‍ താന്‍ പാവാട തെരഞ്ഞെടുത്തേനെ എന്നായിരുന്നു മലോനിയുടെ പ്രസ്താവന.

ബ്രിട്ടനിലെ ഹൈഗേറ്റ് അടക്കമുള്ള പല പ്രമുഖ സ്കൂളുകളും ലിംഗ വിവേചനമില്ലാത്ത യൂണിഫോമുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. എന്നാല്‍ 1584ല്‍ നിര്‍മ്മിതമായ അപ്പിന്‍ഹാമില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇപ്പോഴും രണ്ടുതരം യൂണിഫോമാണ് ഉള്ളത്.