ദില്ലി:സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടതില്‍ പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്തു. ദില്ലി പബ്ലിക്ക് സ്കൂളിലെ പ്രിന്‍സിപ്പളിനെയാണ് അറസ്റ്റ് ചെയ്തത്. ഗതാഗത നിയമങ്ങള്‍ തെറ്റിച്ചതിനും സ്കൂള്‍ ബസിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതിനുമാണ് പ്രിന്‍സിപ്പളിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനുവരി അഞ്ചിനാണ് സ്കൂള്‍ ബസ് അപകടത്തില്‍പ്പെടുന്നത്. ട്രക്കില്‍ സ്കൂള്‍ ബസ് ഇടിച്ചു കയറുകയായിരുന്നു. നാല് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. ഇതേ തുടര്‍ന്ന് ജനുവരി ഏഴിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് അറസ്റ്റ്. ബസിന്‍റെ സ്പീഡ് ഗവേണര്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.