കൊച്ചി കേന്ദ്രീയ വിദ്യാലയത്തിലേക്ക് കുട്ടികളെ എത്തിച്ചിരുന്ന സ്കൂള്‍ ബസുകളുടെ ഉള്‍ഭാഗം പരിശോധിച്ച ഉദ്ദ്യോഗസ്ഥര്‍ ഞെട്ടി. സീറ്റെല്ലാം ഇളക്കി മാറ്റി ബഞ്ച് ഇട്ടിരിക്കുന്നു. ഒരു ബ്രേക്കിട്ടാല്‍ പിടിക്കാന്‍ പോലും ഒരു കമ്പിയില്ല. ഇത്തരത്തില്‍ പെര്‍മിറ്റും ഫിറ്റ്നെസും ഇല്ലാത്ത ഒമ്പത് ബസുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. വരും ദിവസങ്ങളില്‍ സ്കൂള്‍ ബസ്സുകള്‍ കേന്ദ്രീകിച്ച് പരിശോധന കര്‍ശനമാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.