
തിരുവനന്തപുരം: മഴക്കാലത്ത് വിദ്യാര്‍ഥികളെ ഷൂസും സോക്‌സും ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നു ബാലാവകാശസംരക്ഷണ കമ്മീഷന്‍. കുട്ടികള്‍ മഴക്കാലത്ത് ചെരുപ്പോ മറ്റോ അണിഞ്ഞാല്‍ മതിയെന്നും യൂണിഫോമിനൊപ്പം ഷൂസും സോക്‌സും ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നുമാണു കമ്മീഷന്‍റെ നിര്‍ദേശം.
ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സെക്രട്ടറി, സിബിഎസ്‌സിയുടെ തിരുവനന്തപുരം റീജണല്‍ ഓഫീസര്‍ എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം ഉടന്‍ കമ്മീഷനെ അറിയിക്കണമെന്നും ശോഭാ കോശി അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. മഴക്കാലത്ത് നനഞ്ഞ ഷൂസും സോക്‌സും ധരിച്ച് ക്ലാസില്‍ ഇരിക്കേണ്ടി വരുന്നത് കുട്ടികളില്‍ അസുഖത്തിന് കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടി ഒരു രക്ഷിതാവ് നല്‍കിയ പരാതിയിലായിരുന്നു ഉത്തരവ്.
