കോഴിക്കോട്: കോഴിക്കോട് പയിമ്പ്രയിൽ പിക്കപ്പ് വാൻ വയലിലേക്ക് മറിഞ്ഞ് സ്കൂൾ  വിദ്യാർത്ഥികൾക്ക് പരുക്ക്. പയിമ്പ്ര സ്കൂളിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ നാല് വിദ്യാർത്ഥിനികൾക്കും ഡ്രൈവർക്കും പരുക്കേറ്റു.

പരുക്കേറ്റ ഒരു വിദ്യാർത്ഥിനിയുടെ നില ​ഗുരുതരമാണ്. സ്കൂളിലേക്കുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് മേൽ പിക്കപ്പ് വാൻ മറിയുകയായിരുന്നു. പരുക്കേറ്റ വിദ്യാർത്ഥിനികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.