കുട്ടനാട്ടിൽ സ്‌കൂളുകൾക്ക് നാളെ അവധി
ആലപ്പുഴ: കുട്ടനാട് താലൂക്കിൽ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലായതിനാൽ താലൂക്കിലെ പ്രൊഫഷണൽ കോളേജുൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിൽ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അവധി അംഗൻവാടികൾക്കും ബാധകമാണ്.
അതേസമയം കോട്ടയം ജില്ലയിലെ 40 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി പിരിച്ചുവിട്ടു. ജില്ലയിൽ നിലവിലുള്ളത് 70 ക്യാമ്പുകളിലായി 3658 കുടുംബങ്ങളാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കലക്ടര് നാളെ അവധി പ്രഖ്യാപിച്ചു
