ആലപ്പുഴ: കലോത്സവത്തിന്‍റെ ആദ്യം ദിനം കാണികളെ ആകർഷിച്ചത് നാടക മത്സരം തന്നെയായിരുന്നു. ആലപ്പുഴ മറ്റം സെന്‍റ് ജോൺസ് സ്കൂളിലെ വിദ്യാർത്ഥികൾ പ്രളയകാലത്തെ സ്വന്തം അനുഭവം തന്നെയാണ് നാടകമായി അരങ്ങിലവതരിപ്പിച്ചത്. 'ഔത' എന്ന നാടകം പ്രമേയം കൊണ്ടും അവതരണ മികവ് കൊണ്ടും കയ്യടി നേടി.

പ്രളയകാലത്ത് നേരിട്ടനുഭവിച്ച സംഭവങ്ങളാണ് വിദ്യാര്‍ത്ഥികള്‍ വേദിയില്‍ അവതരിപ്പിച്ചത്. പ്രളയകാലത്ത് ഇവരുടെ സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്നു. ആ അനുഭവത്തിൽ നിന്നാണ് അഭിറാം എന്ന വിദ്യാര്‍ത്ഥിക്ക് അനായാസം ഔതയായി മാറാനായത്.