തൃശൂര്‍: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും. രാവിലെ 9.30ഓടെ വിദ്യാഭ്യാസ ഡയറക്ടർ കൊടിയുയർത്തും.
രാവിലെ പത്ത് മണിയോടെ, ഓരോ ജില്ലകളിൽ നിന്നും മത്സരാർത്ഥികൾ കലോത്സവ നഗരിയിലേക്ക് എത്തും. കഴിഞ്ഞ തവണത്തെ കിരീട ജേതാക്കളായ കോഴിക്കോട് ടീമാണ് ആദ്യം എത്തുക. തുടർന്ന് കലോത്സവത്തിന്റെ പാചകപ്പുരയിൽ പാലുകാച്ചൽ ചടങ്ങ് നടക്കും. തുടർന്ന് കലവറ നിറയ്ക്കൽ. തൃശൂരിലെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ തോട്ടങ്ങളിൽ നിന്നും കർഷകരിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികളാണ് കലോത്സവത്തിന് ഉപയോഗിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കാളവണ്ടിയിൽ പെരുന്പറ കൊട്ടി വിളംബര ഘോഷയാത്ര എത്തുന്നതോടെ, സാംസ്കാരിക നഗരി കലോത്സവത്തിന്റെ ആവേശത്തിലേക്ക് കടക്കും. നാളെ രാവിലെ ഉദ്ഘാടന ചടങ്ങിന് ശേഷം അഞ്ച് ദിനരാത്രങ്ങൾ നീളുന്ന കലോത്സവത്തിന് തുടക്കമാകും.
