കൊല്ലം: ഗൗരി നേഘയുടെ മരണത്തില്‍ ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരായ ശിക്ഷാനടപടിയില്‍ മാനേജ്മെന്റിന്റെ ഒത്തുകളി. കൊല്ലം ട്രിനിറ്റി സ്കൂളിലെ അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍ കാലയളവില്‍ ശമ്പളം നല്‍കി. സസ്പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിക്കുമെന്ന് മാനേജ്മെന്റിന്റെ നിലപാട്. രണ്ട് ദിവസം മുമ്പാണ് വളരെ ആഘോഷപൂര്‍വ്വം അധ്യാപകരെ തിരിച്ചെടുത്തത്. അധ്യാപകരെ തിരിച്ചെടുത്തതില്‍ വിദ്യാഭ്യാസ വകുപ്പിന് എതിര്‍പ്പ്.