വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി

കൊച്ചി:പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. കാക്കനാടുള്ള ധ്യാനകേന്ദ്രത്തിലും മറ്റൊരു സ്ഥലത്തും വച്ച് മയക്കുമരന്ന് നല്‍കി കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് കുട്ടിയുടെ മൊഴി എടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.