Asianet News MalayalamAsianet News Malayalam

സ്‌കൂള്‍വാന്‍ തോട്ടിലേക്ക് മറിഞ്ഞ് 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

School van accident
Author
First Published Jul 27, 2017, 7:59 PM IST

തിരുവനന്തപുരം: കൊല്ലം കടയ്ക്കല്‍ കാഞ്ഞിരത്തിന്‍മൂട്ടിന് സമീപം സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിതറ എസ്.എന്‍. എച്ച്.എസിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. 11 പേരെ കടയ്ക്കല്‍ ആശുപത്രിയിലും 5 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

സാദിക് (13) ചിതറ, ഷമീര്‍ (15) പെരിങ്ങമല, ജസീം (14) മടത്തറ, നദീര്‍ (15) മടത്തറ, സല്‍മാന്‍ (14) മടത്തറ എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios