ന്യൂഡല്‍ഹി: സ്കോര്‍പീൻ അന്തര്‍വാഹിനിയിലെ ആയുധ സന്നാഹങ്ങളെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചോർന്നത് ഇന്ത്യയിൽ നിന്നല്ലെന്ന് നാവികസേന മേധാവി സുനിൽ ലാൻപ.
ഫ്രാൻസിന്‍റെ പ്രതിരോധ സ്ഥാപനമായ ഡി സി എൻ എസിന്‍റെ ഫ്രാൻസിലെ ഓഫീസിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നും നാവിക സേന നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായെന്നും ലന്‍പ പറഞ്ഞു. നാവികസേന ഉന്നതതല അന്വേഷണം നടത്തുന്നുണ്ട്. ഫ്രാൻസും അന്വേഷിക്കുന്നുണ്ട്. പൂർണമായ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സുനിൽ ലൻപ മുംബൈയിൽ പറഞ്ഞു.
മിസൈലുകളെ പ്രതിരോധിക്കാനുള്ള കപ്പലായ മൊർമുഗാവോ നീറ്റിലിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തർവാഹിനിയിലെ രഹസ്യ വിവരങ്ങളുള്ള 2,200 പേജുള്ള വിവരങ്ങൾ ചോർന്നന്ന റിപ്പോർട്ട് ദി ആസ്ട്രേല്യന്‍’ ദിനപത്രമാണ് പുറത്ത് വിട്ടത്.
