ദില്ലി: സ്കോർപിൻ അന്തർവാഹിനിയുടെ കുടുതൽ വിവരങ്ങൾ ഓസ്ട്രേലിയൻ പത്രം പുറത്ത് വിട്ടു. എന്നാൽ സുപ്രധാനവിവരങ്ങൾ ചോർന്നിട്ടില്ലെന്ന നിലപാടിലാണ് പ്രതിരോധമന്ത്രാലയം. നാവികസേന. വിവരങ്ങൾ ചോർന്നതല്ലെന്നും ഒരുഉദ്യോഗസ്ഥൻ മോഷ്ട്ടിച്ചതാണെന്നും ഫ്രാൻസ് വ്യക്തമാക്കി,
സ്കോർപിൻ അന്തർവാഹിനിയുടെ വിവരങ്ങൾ ചോർത്തിയ ഓസട്രേലിയൻ പത്രം ഇതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. ശത്രുരാജ്യത്തിന്റെ അന്തർവാഹികളുടെ ശബ്ദം മനസിലാക്കാൻ കഴിയുന്ന സോനാർ സിസ്റ്റത്തിന്റെയും തീ നിയന്ത്രണസംവിധാനത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
എന്നാൽ ഇതെല്ലാം അന്തിമകരടിലുള്ള വിവരങ്ങളല്ലെന്ന് പ്രതിരോധമന്ത്രാലയം ആവർത്തിച്ചു. ഇതിനിടെ വിവരങ്ങൾ ചോർന്നതല്ല മോഷ്ട്ടിച്ചതാണെന്ന ഫ്രാൻസ് വ്യക്തമാക്കി. ഇന്ത്യയിൽ പരിശീലനം നൽകാൻ പോയ ഫ്രഞ്ച് നാവികസേനകരാറുകാരനിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ മോഷ്ട്ടിച്ചതെന്നാണ് ഫ്രാൻസിന്റെ. 2011ലാണ് ഇയാൾ ഇന്ത്യയിലെത്തിയത്.ഇവിടെ പരിശീലനം നൽകുന്നതിനിടെ ഇയാളെ വഴക്ക് പറഞ്ഞിരുന്നു.
ഇതിന്‍റെ വൈരാഗ്യത്തിലാകാം വിവരങ്ങൾ മോഷ്ട്ടിച്ചതെന്നാണ് കമ്പിനിയുടെ വിശദീകരണം. ഇപ്പോൾ ചോർന്നിരിക്കുന്ന വിവരങ്ങൾ അന്തിമകരടിലുള്ളതല്ലെന്ന് നാവികസേനമേധവി പ്രതിരോധമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലും പറയുന്നു. ഇപ്പോൾ ചോർന്ന റിപ്പോർട്ടിൽ ചിലി മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അന്തർവാഹിനികളുടെ വിവരങ്ങളാണ് കൂടുതലായുള്ളതെന്നും നാവികസേനയുടെ റിപ്പോർട്ടിൽ പറയുന്നു.
വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ രണ്ടാംഗസമിതിയെ ഫ്രാൻസിലേക്ക് അയക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഫ്രഞ്ച് സർക്കാരിന്റെ പ്രതിരോധസുരക്ഷാവിഭാഗവും പ്രത്യേകഅന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും അന്വേഷിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി, ഇന്ത്യൻ സംഘം ഫ്രഞ്ച് പ്രതിരോധസംഘവുമായി ചേർന്ന് അന്വേഷണം നടത്താനാണ് ആലോചന. 2011ലെ വിവരങ്ങളാണ് ചോർന്നതെന്ന നാവികസേനയുടെ സൂചന പ്രതിപക്ഷത്തെയും പ്രതിരോധത്തിലാക്കും.
