തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ ഇന്നു സൂക്ഷ്മ പരിശോധന. ആകെ 1647 പത്രികകളാണു സമര്‍പ്പിക്കപ്പെട്ടത്.
രാവിലെ 10 മുതല്‍ അതാതു റിട്ടേണിങ് ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണു സൂക്ഷ്മ പരിശോധന നടക്കുക. മന്ത്രി പി.കെ. ജയലക്ഷ്മി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ബിരുദമാണു വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ പത്രികയില്‍ പ്ലസ്ടുവാണു വിദ്യാഭ്യാസ യോഗ്യതയെന്നു രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തേ ഇതു സംബന്ധിച്ചു പരാതികളുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ റിട്ടേണിങ് ഓഫിസര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പത്തനംതിട്ടയില്‍ കെ.ബി. ഗണേഷ് കുമാര്‍ നാമനിര്‍ദേശയ്ക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു ചില അവ്യക്തതകള്‍ നിലനിര്‍ക്കുന്നുണ്ട്.
| തിരുവനന്തപുരം | 164 |
| കൊല്ലം | 115 |
| പത്തനംതിട്ട | 55 |
| ആലപ്പുഴ | 98 |
| കോട്ടയം | 104 |
| ഇടുക്കി | 61 |
| എറണാകുളം | 187 |
| തൃശൂര്‍ | 135 |
| പാലക്കാട് | 128 |
| മലപ്പുറം | 204 |
| കോഴിക്കോട് | 168 |
| വയനാട് | 41 |
| കണ്ണൂര്‍ | 127 |
| കാസര്‍കോഡ് | 60 |
തിങ്കളാഴ്ച വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1373 പത്രികകളാണു സമര്‍പ്പിക്കപ്പെട്ടിരുന്നത്.
