11:30 PM (IST) Jan 19

Malayalam News Live :ജമാഅത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി അബ്ദുറഹ്മാൻ; പരിപാടിയിൽ പങ്കെടുത്തത് സിപിഎം വിമർശനം തുടരുന്നതിനിടെ

മലപ്പുറം താനൂർ പുത്തെൻതെരുവിലെ പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ജമാഅത്തെ ബന്ധത്തിന്റെ പേരിൽ യുഡിഎഫിനെ ഇടതു പക്ഷം കടന്നാക്രമിക്കുമ്പോഴാണ് പിണറായി സർക്കാരിലെ മന്ത്രി ജമാഅത്തെ വേദിയിലെത്തുന്നത്.

Read Full Story
10:35 PM (IST) Jan 19

Malayalam News Live :ബൈക്കിൽ ലോറി തട്ടി അപകടം; റോഡിൽ വീണ യുവാവിൻ്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം

മുണ്ടൂർ - തൂതപാതയിൽ തിരുവഴിയോട് ഏഴുമണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നവഴിയാണ് അപകടമുണ്ടായത്. സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു. നിലത്ത് വീണ സുരേഷിന്റെ ശരീരത്തിലൂടെ വാഹനത്തിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു.

Read Full Story
09:59 PM (IST) Jan 19

Malayalam News Live :വാഹനങ്ങൾ കൂട്ടിയിടിച്ചു, പിന്നാലെ യുവാവിന് റോഡില്‍ മർദനം; സിവിൽ പൊലീസ് ഓഫീസർക്കെതിരെ പരാതി

തൃക്കാക്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ യുവാവിനെ റോഡിൽ മർദിച്ചെന്ന് പരാതി

Read Full Story
09:54 PM (IST) Jan 19

Malayalam News Live :രാവിലെ എട്ടിന് മുൻപ് മാധ്യമങ്ങൾ സന്നിധാനം ഒഴിയണം, നിർദേശവുമായി സ്പെഷ്യൽ കമ്മീഷണർ; തുട‍ർ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണ്ണക്കൊള്ളയില്‍ തുടർ പരിശോധനയ്ക്കായ് പ്രത്യേക അന്വേഷണ സംഘം നാളെ ശബരിമലയിൽ വിശദ പരിശോധന നടത്തും. രാവിലെ എട്ടിന് മുൻപ് മാധ്യമങ്ങൾ ശബരിമല സന്നിധാനം ഒഴിയണമെന്ന് സ്പെഷ്യൽ കമ്മിഷണർ അറിയിച്ചു

Read Full Story
09:43 PM (IST) Jan 19

Malayalam News Live :എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു; തന്നെ പ്രവർത്തിക്കാൻ പാർട്ടി അനുവദിച്ചില്ലെന്ന് അരുൺ

സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻ്റുമായ പി അരുണാണ് ബിജെപിയിൽ ചേർന്നത്. എഐടിയുസി ജില്ലാ കമ്മിറ്റിയംഗവും വണ്ടൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു.

Read Full Story
09:05 PM (IST) Jan 19

Malayalam News Live :രഹസ്യ വിവരം; ലോറിയിൽ പരിശോധന, 30 ലക്ഷത്തിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

പാലക്കാട് പറക്കുന്നം സ്വദേശി ശരീഫ്, കല്ലേക്കാട് സ്വദേശി ലിബിൻ, മലപ്പുറം വൈലത്തൂർ സ്വദേശി ജമാലുദ്ദീൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 30 ലക്ഷത്തിലധികം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷാണ് ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്.

Read Full Story
08:54 PM (IST) Jan 19

Malayalam News Live :അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം, 7 പേർ കൊല്ലപ്പെട്ടു.13 പേർക്ക് പരിക്ക്

എംബസികളും ഷോപ്പിങ് കോംപ്ലക്സുകളും ഓഫീസ് ബിൽഡിങ്ങുകളും സ്ഥിതി ചെയ്യുന്ന ഷെഹർ - ഇ - നവ് എന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെയും ഏറ്റെടുത്തിട്ടില്ല.

Read Full Story
08:42 PM (IST) Jan 19

Malayalam News Live :ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

ലൈം​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണം സമുഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് ​ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

Read Full Story
08:10 PM (IST) Jan 19

Malayalam News Live :3 മണിക്കൂറിൽ അത്ഭുത കരാറുകൾ! യുഎഇ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദർശനം വൻ വിജയം; വിവിധ മേഖലകളിൽ നിക്ഷേപത്തിനും സഹകരണത്തിനും ധാരണയായി

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂന്ന് മണിക്കൂർ നീണ്ട ഇന്ത്യാ സന്ദർശനം വൻ വിജയമായി. ഊർജ്ജം, എഐ, പ്രതിരോധം, കാർഷികം തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണത്തിനും നിക്ഷേപത്തിനും ഇരു രാജ്യങ്ങളും ധാരണയിലെത്തി

Read Full Story
07:54 PM (IST) Jan 19

Malayalam News Live :ക്ഷേത്ര സ്വത്ത് സംരക്ഷിക്കേണ്ടവർ കൊള്ളക്ക് നേതൃത്വം നൽകിയോ? തന്ത്രിക്ക് വാജി വാഹനം കൈമാറിയതിലും കൊടിമര മാറ്റത്തിലും സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയതിലും കൊടിമര മാറ്റത്തിലും ഗുരുതര ക്രമക്കേടുകൾ നടന്നതായി ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ നടന്ന ഇടപാടുകളിൽ സമഗ്രമായ അന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചു

Read Full Story
07:29 PM (IST) Jan 19

Malayalam News Live :നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തൽ

കുഞ്ഞിന്റെ വയറ്റിൽ ക്ഷതം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ശനിയാഴ്ചയാണ് ദുരൂഹ സാഹചര്യത്തിൽ കുഞ്ഞ് മരിച്ചത്. മരണകാരണം ആന്തരിക രക്തസ്രാവമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നത്.

Read Full Story
07:15 PM (IST) Jan 19

Malayalam News Live :സ്വർണ്ണക്കൊള്ളയിൽ കടുപ്പിച്ച് ഹൈക്കോടതി, പ്രതികളുടെ അക്കൗണ്ട് മരവിപ്പിച്ചു, പ്രശാന്തിന്‍റെ കാലത്തെ ഇടപാടും അന്വേഷിക്കാൻ നിർദ്ദേശം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി അന്വേഷണം ശക്തമാക്കി. സ്വർണ്ണപ്പാളികൾ മാറ്റിയെന്ന സംശയത്തെ തുടർന്ന് പ്രധാന പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലത്തെ ഇടപാടുകൾ അന്വേഷിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു

Read Full Story
06:28 PM (IST) Jan 19

Malayalam News Live :സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി, തിരുനാവായ മഹാമാഘ മഹോത്സവത്തിനുള്ള താൽക്കാലിക പാലം നിർമ്മാണത്തിനുള്ള സ്റ്റോപ്പ് മെമ്മോയിൽ നിലപാടെന്ത്?

തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി സർക്കാരിന്റെ വിശദീകരണം തേടി

Read Full Story
06:21 PM (IST) Jan 19

Malayalam News Live :'ബാബറി മസ്ജിദ് തകർത്തത് സംഘപരിവാർ, അതിന് നിസംഗതയോടെ എല്ലാ ഒത്താശയും ചെയ്തത് കോൺഗ്രസ്' - മുഖ്യമന്ത്രി

മതനിരപേക്ഷ വാദികളായ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉൾപ്പെടെ നരസിംഹ റാവുവിനെ വിളിച്ചുവെന്നും പരിധിക്ക് പുറത്തായിരുന്നുവെന്നും മുഖ്യമന്ത്രി. ബാബറി മസ്ജിദ് പൂർണമായും തകർക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തെ ഫോണിൽ കിട്ടിയത്.

Read Full Story
06:11 PM (IST) Jan 19

Malayalam News Live :ലിവ്-ഇൻ ബന്ധങ്ങൾ ഗാന്ധർവ്വ വിവാഹം പോലെ കണക്കാക്കണമെന്ന് മദ്രാസ് ഹൈക്കോടതി, വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച കേസില്‍ ഉത്തരവ്

ലിവ്-ഇൻ ബന്ധങ്ങൾ ഗാന്ധർവ്വ വിവാഹം പോലെ കണക്കാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Read Full Story
05:32 PM (IST) Jan 19

Malayalam News Live :ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, ഒരാഴ്ചക്കകം ഡിഐജി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. നോർത്ത് സോൺ ഡിഐജി അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ടു

Read Full Story
05:22 PM (IST) Jan 19

Malayalam News Live :'പിണറായി വിജയന് ഉളുപ്പുണ്ടോ? ആർക്ക് എന്തുനേട്ടം ഉണ്ടാക്കിക്കൊടുത്തു എന്ന് പറയണം'; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. 

Read Full Story
05:19 PM (IST) Jan 19

Malayalam News Live :ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈനിൽ ഗീതാഞ്ജലിയിൽ താമസിക്കുന്ന പ്രവീൺ (45) ആണ് മരിച്ചത്. ഇദ്ദേഹം കൊല്ലത്ത് ഹെൽത്ത് ഇൻസ്പെക്ടറാണ്. തിരുവനന്തപുരത്തേക്ക് പോയ കോർബ എക്സ്പ്രസ്സിനു മുന്നിലാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും പ്രവീൺ ചാടിയത്.

Read Full Story
05:12 PM (IST) Jan 19

Malayalam News Live :പ്രതികള്‍ എല്ലാം നിരപരാധികളാണെന്നാണോ വാദം?; ശബരിമല സ്വര്‍ണക്കൊള്ളയിൽ തന്ത്രി സഭയുടെ ഹര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിയെ വിമ‍ർശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. പത്ത് ഇടക്കാല ഉത്തരവുകൾ കോടതിയിറക്കിയ കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി

Read Full Story
05:04 PM (IST) Jan 19

Malayalam News Live :കേരളത്തോട് കടുപ്പിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കുന്ന കാര്യത്തിലെ വീഴ്ചയിൽ ഗതാഗത കമ്മീഷണർ നേരിട്ട് ഹാജരാകാൻ ഉത്തരവ്

വാഹന പൊളിക്കൽ നയം കേരളത്തിൽ നടപ്പാക്കുന്നതിലെ വീഴ്ചയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണറോട് നേരിട്ട് ഹാജരാകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു

Read Full Story