പാലക്കാട്: തസ്റാക്കിലെ ഞാറ്റുപുരയിലേക്ക് ഖസാക്കിന്‍റെ സ്വന്തം കഥാകാരന്‍ ഒ വി വിജയനും എത്തി. ഖസാക്കിന്‍റെ ഇതിഹാസത്തിലെ മുഴുവൻ കഥാപാത്രങ്ങളും ഞാറ്റുപുരക്ക് സമീപത്ത് കരിങ്കൽ ശിൽപങ്ങളായി അണി നിരന്നപ്പോഴും കഥാകൃത്തിന്‍റെ അഭാവം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ തസ്റാക്കിലേക്ക് ഒ വി വിജയന്‍റെ പ്രതിമ കൂടിയെത്തിയതോടെ ഖസാക്കിന്‍റെ ഇതിഹാസം പൂര്‍ണ്ണമാവുകയാണ്.
മന്ത്രി എ കെ ബാലനാണ് ശില്‍പ്പം അനാവരണം ചെയ്തത്. ഒ വി വിജയന്‍റെ അസാന്നിദ്ധ്യം സാംസ്കാരിക രംഗത്ത് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന കാലമാണിതെന്നായിരുന്നു ശിൽപം അനാവരണം ചെയ്ത മന്ത്രി എ കെ ബാലന്‍റെ പ്രതികരണം. അഹല്യ കാംപസിലെ ശിൽപകലാ ക്യാമ്പിൽ രഞ്ജിത്ത് ശിവരാമൻ നിർമിച്ചതാണ് ഒ വി വിജയന്‍റെ അർദ്ധകായ ശിൽപം
