ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ എട്ട് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 

കൊച്ചി: ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ എട്ട് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.

എറണാകുളം ജില്ലയില്‍ നിന്നും 18 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തത്തില്‍ നിന്നുമാണ് 8 പേർ ഹൈക്കോടതി മാർച്ചില്‍ പങ്കെടുത്തവരാണെന്ന് കണ്ടെത്തിയത്. ഇവർ ഇതുവരെ ഒളിവിലായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ 8 പേരെയും എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി.