സ്‌റ്റേഡിയം പരിസരത്ത് നിന്ന് തുടങ്ങുന്ന റാലി മുതലക്കുളത്ത് അവസാനിക്കും. അനിഷ്ട സംഭവങ്ങളുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചതിനാല്‍ റാലിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു
കോഴിക്കോട്: സോഷ്യല് മീഡിയ ഹര്ത്താലിന്റെ മറവില് നിരപരാധികളെ പോലീസ് വേട്ടയാടിയെന്നാരോപിച്ച് എസ്.ഡി.പി.ഐ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. ജില്ലകളിലെ പോലീസ് മേധാവി ഓഫീസിലേക്ക് ബഹുജന മാര്ച്ച് നടത്തും.
കോഴിക്കോട് വൈകിട്ട് നാല് മണിക്ക് പ്രതിഷേധ റാലിയും സംഘടിപ്പിക്കും. സ്റ്റേഡിയം പരിസരത്ത് നിന്ന് തുടങ്ങുന്ന റാലി മുതലക്കുളത്ത് അവസാനിക്കും. അനിഷ്ട സംഭവങ്ങളുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചതിനാല് റാലിക്ക് അനുമതി നല്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഹര്ത്താലിനെ തുടര്ന്ന് നിരോധനാജ്ഞ ഏര്പ്പെടുത്തിയിരുന്ന കോഴിക്കോട് നഗരത്തില് മുപ്പത് വരെ റാലികള്ക്കും, പ്രകടനങ്ങള്ക്കും നിയന്ത്രണം ഉണ്ടായിരുന്നു.
