ബൈക്കുകളിലെത്തിയ എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് എസ്.എഫ്.ഐ നേതാക്കൾ ആരോപിച്ചു

ആലപ്പുഴ: മഹാരാജാസിലെ വിദ്യാർഥി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചു നടന്ന എസ്.എഫ്.ഐ പ്രകടനത്തിനിടെ ആലപ്പുഴ ചാരുംമൂട് എസ്.എഫ്.ഐ - എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. 

താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പഠിപ്പുമുടക്ക് സമരത്തിനുശേഷം രാവിലെ പത്തുമണിയോടെ എസ്.എഫ്.ഐ പ്രവർത്തകർ പ്രകടനമായി വരുന്നതിനിടെയാണ് സംഭവം. 

സംഘർഷത്തിൽ നാല് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ബൈക്കുകളിലെത്തിയ എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് എസ്.എഫ്.ഐ നേതാക്കൾ ആരോപിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.