കടലാക്രമണം: സഹായവിതരണത്തിലെ മാനദണ്ഡം മാറ്റാൻ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കടലാക്രമണത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്കുള്ള സഹായവിതരണത്തിലെ മാനദണ്ഡം മാറ്റാൻ കേന്ദത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി. കേടുപാട് പറ്റിയ വീടുകൾക്ക് 4 ലക്ഷം രൂപ നൽകും, ചെറിയ കേടുപാട് പറ്റിയ വീടുകൾക്ക് 50,000 രൂപയും നൽകും . കടലിനോട് ചേർന്ന സ്ഥലത്ത് നിന്നും ദൂരത്തേക്ക് മാറി താമസിക്കാൻ ഒരു കുടുംബത്തിന് 10 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും.
