നീരാളിയെ മുഖത്തേക്ക് എടുത്തെറിഞ്ഞാണ് സീല്‍ കയാക്കറെ ആക്രമിച്ചത്

വില്ലിംഗ്ടണ്‍: ന്യൂസിലാന്‍റിലെ കയാക്കര്‍ക്ക് നേരെയുള്ള സീലിന്‍റെ ആക്രമണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നീരാളിയെ മുഖത്തേക്ക് എടുത്തെറിഞ്ഞാണ് സീല്‍ കയാക്കറെ ആക്രമിച്ചത്. കൈല്‍ മുലിന്തര്‍ എന്ന കയാക്കര്‍ക്ക് നേരെ കൈക്വോറയിലെ സൗത്ത് ഐലാന്‍റില്‍ വച്ചായിരുന്നു ആക്രമണം. കയാക്കര്‍ തന്‍റെ പാഡില്‍ ഉപയോഗിച്ച് നീരാളിയെ തട്ടിമാറ്റുകയായിരുന്നു. സംഭവത്തിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും ഒപ്പമുണ്ടായിരുന്നവര്‍ ഗോപ്രോ ക്യാമറയില്‍ പകര്‍ത്തി.