മത്സ്യബന്ധനത്തിന് പോയ രാജേശ്വരി ബോട്ടിലെ വിനു പരപ്പനങ്ങാടി എന്ന തൊഴിലാളി കടലിൽ വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ ആറു മണിക്ക് മത്സ്യ ബന്ധനത്തിനു പോയതായിരുന്നു ഇവര്‍. 

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നിന്ന് മത്സ്യ ബന്ധനത്തിന് പോയി കാണാതായ തൊഴിലാളിക്കായി തെരച്ചില്‍ തുടരുന്നു. പുതുതായി ആറ് ബോട്ടുകള്‍ കൂടി തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സ്യബന്ധനത്തിന് പോയ രാജേശ്വരി ബോട്ടിലെ വിനു പരപ്പനങ്ങാടി എന്ന തൊഴിലാളി കടലിൽ വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ ആറു മണിക്ക് പതിവുപോലെ മത്സ്യ ബന്ധനത്തിനു പോയതായിരുന്നു ഇവര്‍. 

പതിനൊന്നു മണിയോടെയാണ് വിനു ബോട്ടിൽ നിന്ന് തെറിച്ചു വീണത് . ഉടൻ തന്നെ മത്സ്യതൊഴിലാളികൾ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. തുടർന്ന് ഫിഷറീസിന്റെ റസ്ക്യൂ ബോട്ടും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു.