സുനന്ദ പുഷ്കര്‍ അവസാനം താമസിച്ചിരുന്ന മുറിയില്‍ പൊലീസ് വീണ്ടും തെരച്ചില്‍ നടത്തി. ദില്ലി ലീല ഹോട്ടലിലെ 345 നമ്പര്‍ മുറിയിലാണ് ഇന്ന് വീണ്ടും ദില്ലി പൊലീസ് പരിശോധന നടത്തിയത്. കുപ്പിവള്ളമടക്കമുള്ള വസ്തുക്കള്‍ ഇന്ന് പൊലീസിന് അവിടെ നിന്ന് ലഭിച്ചു. സുനന്ദ പുഷ്കര്‍ മരിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്ത വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. 10 ദിവസത്തിനകം ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കും. മൂന്ന് വര്‍ഷമായി മുറി പോലീസ് സീല്‍ ചെയ്തിരിക്കുകയായിരുന്നു.