കാര്‍ നിയന്ത്രണത്തിലല്ലെന്നും പ്രത്യേകരീതിയിലാണ് നീങ്ങുന്നതെന്നും മനസ്സിലാക്കിയ സ്ത്രീ പേടിച്ച് കാറില്‍ നിന്നിറങ്ങുകയായിരുന്നു. തുടര്‍ന്ന് വാഹനം ശരിയാക്കാനെത്തിയ മെക്കാനിക്കിനെ വിളിച്ചു 

വിസ്‌കോന്‍സിന്‍: ഒമ്‌റോ നഗരത്തില്‍ പട്രോളിംഗിനിടെയുണ്ടായ വിചിത്രസംഭവത്തെ കുറിച്ച് ഒമ്‌റോ പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്. പട്രോളിംഗിനിടെ വൈകീട്ട് 6.50ഓടെയാണ് തങ്ങള്‍ക്ക് സഹായം ചോദിച്ചുകൊണ്ട് ഒരു ഫോണ്‍ വന്നതെന്നും തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് വിചിത്രമായ സംഭവം കണ്ടതെന്നും ഇവര്‍ വിശദീകരിക്കുന്നു. 

കാര്‍ നിയന്ത്രണത്തിലല്ലെന്നും പ്രത്യേകരീതിയിലാണ് നീങ്ങുന്നതെന്നും മനസ്സിലാക്കിയ സ്ത്രീ പേടിച്ച് കാറില്‍ നിന്നിറങ്ങുകയായിരുന്നു. തുടര്‍ന്ന് വാഹനം ശരിയാക്കുന്ന മെക്കാനിക്കിനെ വിളിച്ചു. മെക്കാനിക്കെത്തി ബോണറ്റ് തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം കണ്ടത്. ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ജീവനുള്ള മലമ്പാമ്പായിരുന്നു അകത്ത്. എങ്ങനെയോ അകത്തുപെട്ട പാമ്പ് കാണിച്ച വെപ്രാളത്തിനിടെയാണ് കാര്‍ വിചിത്രമായി നീങ്ങിയത്. 

ശേഷം സഹായത്തിന് ഇവര്‍, പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിനെ വിളിക്കുകയായിരുന്നു. ബോണറ്റ് തുറന്നുകണ്ട പൊലീസുകാരും അമ്പരന്നു. പാമ്പിനെ പുറത്തെടുക്കാന്‍ ഏറെ നേരം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പാമ്പ് പിടുത്തക്കാരനെത്തിയാണ് മലമ്പാമ്പിനെ കാറിനകത്ത് നിന്ന് പുറത്തെടുത്തത്.