സമരം നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ ഭീഷണി തള്ളിക്കൊണ്ടാണ് ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിയത്. 13ന് മുഖ്യമന്ത്രി ചർച്ച വിളിച്ചിട്ടുണ്ടെങ്കിലും ചർ‍ച്ച പ്രഹസനമാണെന്നാണ് സമരക്കാരുടെ നിലപാട്. പണിമുടക്കിയ ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രകടനം നടത്തി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് വരുന്നത് ഇപ്പോഴുള്ള ജീവനക്കാരുടെ പ്രമോഷന്‍ സാധ്യതകളെ ബാധിക്കുമെന്നതാണ് ജീവനക്കാര്‍ ഉയര്‍ത്തുന്ന പ്രധാന പ്രതിഷേധം.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അനാവശ്യ സമരങ്ങള്‍ നടത്തിയ എല്‍.ഡി.എഫിന്, സമരം ചെയ്യുന്നത് പോലെ പോലെ നിസ്സാരമല്ല ഭരണമെന്ന് മനസ്സിലായിക്കാണുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. അഡ്മിനിസ്ട്രേറ്റീവ് സർവ്വീസനെ അനുകൂലിക്കുന്നില്ലെങ്കിലും ഇടത് സംഘടനകൾ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയില്ല. സൂചനാ പണിമുടക്കിന് പിന്നാലെ സമരം കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.