പ്രളയക്കെടുതി രൂക്ഷമായ കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമാക്കി തയ്യാറാക്കിയ സാലറി ചാലഞ്ചിനെതിരെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശമിട്ട ധനവകുപ്പിലെ സെക്ഷൻ ഓഫീസറെ സ്ഥലംമാറ്റി.ജീവനക്കാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ സാലറി ചാലഞ്ചിനോട് 'നോ' പറയുകയാണെന്ന് അനിൽ രാജ് എഴുതിയിരുന്നു. ഇതിനുപിന്നാലെയാണ് അനില്‍ രാജിനെ സ്ഥലം മാറ്റിയത് .
തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമാക്കി തയ്യാറാക്കിയ സാലറി ചാലഞ്ചിനെതിരെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശമിട്ട ധനവകുപ്പിലെ സെക്ഷൻ ഓഫീസറെ സ്ഥലംമാറ്റി.ജീവനക്കാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ സാലറി ചാലഞ്ചിനോട് 'നോ' പറയുകയാണെന്ന് അനിൽ രാജ് എഴുതിയിരുന്നു. ഇതിനുപിന്നാലെയാണ് അനില്‍ രാജിനെ സ്ഥലം മാറ്റിയത് .
'നോ' പറഞ്ഞതിനല്ല സ്ഥലം മാറ്റിയതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. സെക്രട്ടേറിയറ്റിൽ ഇടത് അനുകൂല സർവീസ് സംഘടനയുടെ സജീവ പ്രവർത്തന്‍ കൂടിയാണ അനിൽ രാജ്.ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കാണ് കെഎസ് അനില്‍ രാജിനെ സ്ഥലം മാറ്റിയത്.
സാമ്പത്തിക പരാധീനതമൂലം ഭാര്യ ചലഞ്ചിനോട് യെസ് പറയുകയും താന്‍ നോ പറയുകയുമാണെന്ന് അനില്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ മെസേജ് ഇട്ടതിന് പിന്നാലെയാണ് സ്ഥലം മാറ്റം. ശമ്പളം നല്‍കുന്നില്ലെങ്കിലും സാലറി ചലഞ്ചിനെ അനുകൂലിക്കുന്നുവെന്ന അനില്‍രാജിന്റെ നിലപാടില്‍ ധനവകുപ്പ് തൃപ്തരല്ലെന്ന് വ്യക്തമാക്കുന്നതാണ് നടപടി.
