കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെതിരെ ചുമത്തിയ വകുപ്പുകള്‍ പുറത്ത്. ഈ വകുപ്പുകളില്‍ കൂട്ടബലാത്സഗത്തിനും കേസുണ്ട്. ദിലീപിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കൂട്ടബലാത്സംഗക്കേസ് ചുമത്തിയിരിക്കുന്നതാണ്. കൂട്ടബലാത്സംഗം, ഗൂഢാലോചന, തട്ടികൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.

ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ആസൂത്രണം ചെയ്തവരുടെ പേരിലും കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെയുള്ള സമാനവകുപ്പുകള്‍ ഉള്‍പ്പെടുത്താമെന്ന വ്യവസ്ഥയനുസരിച്ചാണ് ദിലീപിന് മേല്‍ കൂട്ടബലാത്സംഗ കുറ്റം ചുമത്തിയിരിക്കുന്നത്.

ഐപിസി 376 D കൂട്ടബലാത്സംഗം ഐപിസി 342 അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, ഐപിസി 366 തട്ടികൊണ്ടുപോകല്‍, ഐപിസി 506 (1) കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍, ഐപിസി 411 മോഷണവസ്തു കൈവശം വക്കല്‍ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.