ശബരിമല മൂന്നാംഘട്ട സുരക്ഷാ ചുമതല സംബന്ധിച്ച പട്ടിക പുറത്തുവന്നു . നേരത്തെ പമ്പയുടെ ചുമതലയുണ്ടായിരുന്ന ഐ ജി എസ് ശ്രീജിത്തിനാണ് വീണ്ടും സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതല.
തിരുവനന്തപുരം: ശബരിമല മൂന്നാംഘട്ട സുരക്ഷ ചുമതല പട്ടികയായി. നേരത്തെ പമ്പയുടെ ചുമതലയുണ്ടായിരുന്ന ഐജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതല.
ഇന്‍റലിജന്‍സ് ഡിഐജി സുരേന്ദ്രനാണ് നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ ചുമതല. ആകെ 40 26 പൊലീസുകാരാണ് മൂന്നാം ഘട്ടത്തിൽ സുരക്ഷയൊരുക്കുന്നത്. ഇവരെല്ലാം വ്യാഴാഴ്ച്ച ചുമതലയേല്‍ക്കും.
