ബെംഗ്ളൂരു: ബംഗ്ളാവ് കുത്തിതുറന്ന് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും 10,000 രൂപയുമായി കാവല്‍ക്കാരന്‍ കടന്നുകളഞ്ഞു. ബെംഗ്ളൂരുവിലെ ആര്‍.ടി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നേപ്പാളില്‍ നിന്നുള്ള 29 കാരനായ ഗോവിന്ദാണ് പ്രതി. ഗോവിന്ദിനെ ഇതുവരെ പൊലീസിന് പിടിക്കാനായില്ല. 

ജനുവരി ഒന്നിന് മൈസൂരിലേക്ക് പോയതായിരുന്ന കൃഷ്ണപ്പ. വീട്ടുകാവല്‍ക്കാരനായ ഗോവിന്ദ് ജനലിന്‍റെ ഗ്രില്ല് തകര്‍ത്ത് വീടിനകത്ത് കയറുകയായിരുന്നു. ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോഴാണ് ഗോവിന്ദ് സ്ഥലം വിട്ടെന്ന് കൃഷ്ണപ്പയ്ക്ക് മനസിലാകുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണ്ണവും പണവും മോഷണം പോയെന്നും കൃഷ്ണപ്പക്ക് മനസിലായി.