രാജ്യത്തിന്‍റെ തലസ്ഥാന നഗരിയെ ഭീതിയിലാക്കി പാര്‍ലമെന്‍റ് വളപ്പിലേക്ക് കാര്‍ ഇടിച്ചു കയറി. മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ ലോക്സഭാംഗമായ തോക്ചോം മെയ്ന്യയുടെ കാറാണ് പാര്‍ലമെന്‍റ് വളപ്പില്‍ തടസംവച്ച ബാരിക്കേടിലേക്ക് ഇടിച്ചു കയറിയത്.
ദില്ലി: രാജ്യത്തിന്‍റെ തലസ്ഥാന നഗരിയെ ഭീതിയിലാക്കി പാര്‍ലമെന്‍റ് വളപ്പിലേക്ക് കാര്‍ ഇടിച്ചു കയറി. മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ ലോക്സഭാംഗമായ തോക്ചോം മെയ്ന്യയുടെ കാറാണ് പാര്‍ലമെന്‍റ് വളപ്പില്‍ തടസംവച്ച ബാരിക്കേടിലേക്ക് ഇടിച്ചു കയറിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 2001ല്‍ പാര്‍ലമെന്‍റ് ആക്രമണം നടത്തിയ ഭീകരര്‍ പ്രവേശിച്ച അതേ ഗേറ്റിലേക്കായിരുന്നു കാര്‍ ഇടിച്ചുകയറിയത്. എന്നാല്‍ ബാരിക്കേടില്‍ തട്ടി കാര്‍ നിന്നു. അപകടമുണ്ടാകാനുള്ള സാഹചര്യം വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സംഭവത്തിന് ശേഷി ദില്ലിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
