കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി കെ ശിവദാസന്‍(53) ആണു മരിച്ചത്.
ഇന്നു പുലര്‍ച്ചെയാണ് സംഭവം. തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയതാണോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
നേരത്തേ കരസേനയില്‍ ജോലി ചെയ്തിരുന്ന ശിവദാസന്‍ അവിടെനിന്ന് വിരമിച്ച ശേഷമാണു സുരക്ഷാ ഉദ്യോഗസ്ഥനായി എത്തിയത്. സംഭവത്തെക്കുറിച്ച് ദക്ഷിണ നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
