ഹരിയാനയിലെ ഗുരുഗ്രാമില്‍ സെഷന്‍സ് ജഡ്ജിയുടെ ഭാര്യക്കും മകനുമെതിരെ സുരക്ഷാ ജീവനക്കാരന്‍ വെടിവച്ചു. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. രണ്ടു വര്‍ഷമായി സെഷന്‍സ് ജഡ്ജിയുടെ സരക്ഷാ ചുമതലയുള്ള ജീവനക്കാരനാണ് വെടിവച്ചത്. വൈകിട്ട് നാല് മണിയോടെ ഗുരുഗ്രാവ് സെക്ടര്‍ 49 ലാണ് സംഭവം നടന്നത്.
ചണ്ഡിഗഢ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ സെഷന്‍സ് ജഡ്ജിയുടെ ഭാര്യക്കും മകനുമെതിരെ സുരക്ഷാ ജീവനക്കാരന്‍ വെടിവച്ചു. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. രണ്ടു വര്‍ഷമായി സെഷന്‍സ് ജഡ്ജിയുടെ സരക്ഷാ ചുമതലയുള്ള ജീവനക്കാരനാണ് വെടിവച്ചത്. വൈകിട്ട് നാല് മണിയോടെ ഗുരുഗ്രാവ് സെക്ടര്‍ 49 ലാണ് സംഭവം നടന്നത്.
സെഷന്‍സ് ജഡ്ജ് കൃഷ്ണകാന്ത ശര്‍മയുടെ ഭാരയക്കും മകനുമാണ് വെടിയേറ്റത്. തിരക്കേറിയ റോഡില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കയാണ് സംഭവം. സംഭവ സമയം ജഡ്ജി കാറിലുണ്ടായിരുന്നില്ല. നാട്ടുകാരുടെ സഹായത്തോടെ അക്രമിയെ പൊലീസ് പിടികൂടി. ആക്രമണത്തിന് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.
സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. അടിയന്തിര ശസ്ത്രക്രിയ നടക്കുകയാണ്. അതു കൊണ്ട് ഇവരുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇയാള്‍ ഏറെക്കാലമായി വിഷാദ രോഗത്തിന് അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. സര്‍വ്വീസ് റിവോള്‍വര്‍ പയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്.
