പാര്‍ലമെന്റിനകത്തേക്ക് സുരക്ഷാ ഗേറ്റുകള്‍ മറികടന്ന് പോകുന്ന ദൃശ്യങ്ങള്‍ സ്വന്തം വിവരണത്തോടെയായിരുന്നു ഭഗവന്ത് മന്‍ പുറത്തുവിട്ടത്. എം.പിക്കെതിരെ നടപടി വേണമെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് ലോക്‌സഭാ സ്‌പീക്കര്‍ സുമിത്ര മഹാജന്‍ അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്. സമിതിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കണമെന്നും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ സഭാനടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സ്പീക്കര്‍, എം.പിയോടും ആവശ്യപ്പെട്ടിരുന്നു.