ന്യൂഡല്‍ഹി: കേരളത്തിലെ സ്വാശ്രയ എംബിബിഎസ് പ്രവേശന ഫീസിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. മെഡിക്കൽ പ്രവേശനത്തിന് 11 ലക്ഷം രൂപ വരെ ഈടാക്കാൻ നേരത്തെ കോടതി അനുമതി നൽകിയിരുന്നു. ഇതിൽ അഞ്ച് ലക്ഷം പണമായും ബാക്കി ആറ് ലക്ഷം ബോണ്ടിന്റെ രൂപത്തിലും നൽകിയാൽ മതിയെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ ബോണ്ട് പറ്റില്ലെന്നും ബാങ്ക് ഗ്യാരണ്ടി വേണമെന്നുമാണ് KMCT ഉൾപ്പെടെയുള്ള കോളേജുകളുടെ ആവശ്യം. ഇതോടൊപ്പം ഫീസ് 11 ലക്ഷം പോരെന്നും 15 ലക്ഷം വേണമെന്നും ആവശ്യപ്പെട്ടുള്ള അപേക്ഷ കൂടി കെഎംസിടി മെഡിക്കൽ കോളേജ് നൽകിയിട്ടുണ്ട്. ഈ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും..11 ലക്ഷം രൂപ ഫീസ് ഈടാക്കാനുള്ള ഉത്തരവ് പിൻവലിച്ച് സർക്കാർ നിശ്ചയിച്ച അ‍ഞ്ച് ലക്ഷം ഫീസ് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട്സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയും കോടതി പരിഗണിക്കും.