സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് ഘടന പ്രസിദ്ധീകരിച്ചു. പരിയാരം, എം.ഇ.എസ്, കാരക്കോണം എന്നീ മൂന്നു കോളേജുകളില്‍ മുന്‍ വര്‍ഷത്തെ പോലെ വ്യത്യസ്ത തരം ഫീസാണ്. 25,000 മുതല്‍ 15 ലക്ഷം വരെയാണ് ഈ ഫീസ്. ബാക്കി 15 കോളേജുകളിലും അഞ്ച് ലക്ഷം ഏകീകൃത ഫീസാണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആണ് ഫീസ് പ്രസിദ്ധീകരിച്ചത്.