Asianet News MalayalamAsianet News Malayalam

സ്വാശ്രയ എഞ്ചിനിയറിംഗ്;  83 വിദ്യാര്‍ത്ഥികളെ ജയിംസ് കമ്മിറ്റി പുറത്താക്കി

self financing engineering james committee
Author
Thiruvananthapuram, First Published Dec 11, 2016, 8:43 AM IST

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ വന്‍ പ്രവേശന ക്രമക്കേടുകളാണ് ജയിംസ് കമ്മിറ്റി കണ്ടെത്തിയത്. മൂന്ന് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാത്ത 83  വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കി. ചാലക്കുടി നിര്‍മ്മല എഞ്ചിനീയറിംഗ് കോളേജിലെ 36 വിദ്യാര്‍ത്ഥികളുടേയും അടൂര്‍ എസ്എന്‍ ഐടിയിലെ 46 വിദ്യാര്‍ത്ഥികളുടേയും തിരുവനന്തപുരം പങ്കജ കസ്തൂരി കോളേജിലെ ഒരു വിദ്യാര്‍ത്ഥിയുടേയും പ്രവേശനം കമ്മറ്റി റദ്ദാക്കി. 

യോഗ്യത നോക്കാതെ 83 പേര്‍ക്കും മാനേജ്‌മെന്റുകള്‍ സ്വന്തം നിലക്ക് പ്രവേശനം നല്‍കിയെന്നാണ് കണ്ടെത്തല്‍. കോളേജുകളോട് കൂടുതല്‍ വിശദീകരണം തേടി. എന്‍ആര്‍ആ ക്വാട്ടയുടെ പേരിലുള്ള തട്ടിപ്പും ജയിംസ് കമ്മിറ്റി് കണ്ടെത്തി. എന്‍ആര്‍ഐ ക്വാട്ടയുടെ മറവില്‍ ഇഷ്ടം പോലെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതായും കണ്ടെത്തി. 12 സ്വാശ്ര എഞ്ചിനീയറിംഗ് കോളേജിലെ എന്‍ആര്‍ഐ ക്വാട്ടാം പ്രവേശനം റദ്ദാക്കി. 

277 വിദ്യാര്‍ത്ഥികളാണ് പ്രവേശനം റദ്ദാക്കി. മുന്‍കൂര്‍ പണം അടച്ച് എഐസിടിഇയില്‍നിന്നും എന്‍ആര്‍ഐ പ്രവേശനത്തിന് കോളേജുകള്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍. ഈ കോളേജുകള്‍ക്കെതിരെ കൂടുതല്‍ നടപടി എടുക്കുമെന്ന് ജസ്റ്റിസ് ജയിംസ് വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios