കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ ഫീസ് നിര്‍ണയം ചോദ്യം ചെയ്‍ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഫീസ് നിര്‍ണയിച്ച ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ രൂപീകരണം നിയമവിധേയമല്ലെന്ന മാനേജ്മെന്‍റുകളുടെ ആക്ഷേപത്തിൽ സര്‍ക്കാര്‍ മറുപടി നല്‍കും. രാജേന്ദ്ര ബാബു കമ്മിറ്റിയുടെ രൂപീകരണം റദ്ദാക്കിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചേക്കും. ഫീസ് നിശ്ചയിക്കുന്നതിന് പകരം കമ്മിറ്റിയെ നിയമിച്ച കാര്യവും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചേക്കും.