Asianet News MalayalamAsianet News Malayalam

ചുംബന ചികിത്സ നടത്തിയിരുന്ന ആൾദൈവം 'കിസ്സിം​ഗ് ബാബ' അറസ്റ്റിൽ

തനിക്ക് അതീന്ദ്രിയ ശക്തിയുണ്ടെന്നായിരുന്നു കിസിം​ഗ് ബാബയുടെ അവകാശ വാദം. എല്ലാ ആരോ​ഗ്യ മാനസിക പ്രശ്നങ്ങൾക്കും ചുംബനചികിത്സയാണ് ഇയാൾ നിർദ്ദേശിച്ചിരുന്നത്. 

self proclaimed godman arrested at assam
Author
Assam, First Published Aug 24, 2018, 10:13 AM IST

ആസ്സാം: താൻ കെട്ടിപ്പിടിച്ച് ചുംബിച്ചാൽ ആളുകൾക്ക് രോ​ഗശാന്തി ലഭിക്കുമെന്ന് വിശ്വാസികളെ പറഞ്ഞ് കബളിപ്പിച്ചിരുന്ന കിസ്സിം​ഗ് ബാബ രാം പ്രകാശ് ചൗഹാൻ അറസ്റ്റിലായി. തനിക്ക് അതീന്ദ്രിയ ശക്തിയുണ്ടെന്നായിരുന്നു കിസിം​ഗ് ബാബയുടെ അവകാശ വാദം. എല്ലാ ആരോ​ഗ്യ മാനസിക പ്രശ്നങ്ങൾക്കും ചുംബനചികിത്സയാണ് ഇയാൾ നിർദ്ദേശിച്ചിരുന്നത്. ആസ്സാമിലെ മോറി​ഗാൺ ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

സ്ത്രീകളെ കെട്ടിപ്പിടിച്ച് ചുംബിച്ച് ചൂഷണം ചെയ്തിരുന്നതായി ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു. സ്വന്തമായി അമ്പലം നിർമ്മിച്ചാണ് ഇയാൾ പൂജകളും മറ്റും നടത്തിയിരുന്നത്. മകന് ചുംബിച്ച് രോ​ഗം മാറ്റാനുള്ള കഴിവുണ്ടെന്ന് പറഞ്ഞ ഇയാളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭൊരാൽടപ് ​ഗ്രാമത്തിലാണ് ഈ ആൾദൈവത്തിന്റെ അമ്പലം സ്ഥിതി ചെയ്യുന്നത്. 
 

Follow Us:
Download App:
  • android
  • ios