കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ മെ‍ഡിക്കൽ കൗൺസിലിന്റെ നടപടി ചോദ്യംചെയ്ത് മാനേജ്മെന്റുകൾ നൽകിയ ഹർജിയിൽ സുപ്രിംകോടതി ഇന്ന് തീരുമാനം എടുത്തേക്കും. അടൂർ മൗണ്ട് സിയോൺ, ഡിഎം വയനാട്, തൊടുപുഴ അൽ അസർ കോളേജുകളിലായി 400 വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. കേസിൽ തീരുമാനം എടുക്കും മുന്പ് സമാനമായ കേസുകളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടി ഉൾപ്പെട്ട ബ‌ഞ്ചുകളുടെ മുൻ ഉത്തരവുകൾ പരിശോധിക്കണമെന്ന് മാനേജ്മെന്റുകൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കേസ് ഇന്നത്തേയ്‍ക്ക് മാറ്റിയത്.