എഴുമറ്റൂരിൽ സെൽഫി എടുക്കുന്നതിനിടെ പാറക്കുളത്തിൽ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഏഴുമറ്റൂർ  സുനുസദനം വീട്ടിൽ ജിനുവിന്‍റെ മൃതശരീരമാണ് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. 

പത്തനംതിട്ട: എഴുമറ്റൂരിൽ സെൽഫി എടുക്കുന്നതിനിടെ പാറക്കുളത്തിൽ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഏഴുമറ്റൂർ സുനുസദനം വീട്ടിൽ ജിനുവിന്‍റെ മൃതശരീരമാണ് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.

കോട്ടയം ഫയർഫോഴ്സ് സ്കൂബാ ഡൈവിങ്ങ് ടീം അംഗങ്ങളാളാണ് 90 അടി താഴ്ചയിൽ നിന്നും മൃതശരീരം പുറത്തെടുത്തത്. ഇന്നലെ രാത്രിയാണ് ജിനു പാറ കുളത്തിൽ വീണത്. ഭാര്യക്കൊപ്പം സെൽഫി എടുക്കുന്നതിനിടെയായിരുന്നു അപകടത്തിൽപ്പെട്ടത്.